ഇൻസ്റ്റാ സൗഹൃദം മുതലെടുത്ത് പീഡനം, കേസിൽ 18 പ്രതികള്‍, പൊലീസ് അന്വേഷണം ആരംഭിച്ചു

  1. Home
  2. Kerala

ഇൻസ്റ്റാ സൗഹൃദം മുതലെടുത്ത് പീഡനം, കേസിൽ 18 പ്രതികള്‍, പൊലീസ് അന്വേഷണം ആരംഭിച്ചു

rape


പത്തനംതിട്ടയിൽ പ്ലസ് വണ്‍‌ വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ടതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്തു. 8 പ്രതികളാണ് കേസിലുള്ളത്. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. ഇന്‍സ്റ്റാഗ്രാം വഴിയാണ് കൂടുതല്‍ പേര്‍ കുട്ടിയുമായി സൗഹൃദത്തിലായതെന്നാണ് പൊലീസ് പറയുന്നത്. 

പ്രായപൂര്‍ത്തിയാകാത്ത ആളുകും പ്രതികളുടെ കൂട്ടത്തിലുണ്ടെന്നാണ് വിവരം. സ്കൂളില്‍ പോകാൻ മടികാണിച്ച പെണ്‍കുട്ടിയെ കൗണ്‍സിലിങിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. സംഭവത്തില്‍ സൈബര്‍ പൊലീസിന്‍റെ ഉള്‍പ്പെടെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള നീക്കത്തിലാണ് പൊലീസ്