18-ാമത് അന്താരാഷ്ട്ര ഡോക്യുമെന്‍ററി, ഹ്രസ്വചിത്ര മേളയ്ക്ക് നാളെ തിരുവനന്തപുരത്ത് തുടക്കം

  1. Home
  2. Kerala

18-ാമത് അന്താരാഷ്ട്ര ഡോക്യുമെന്‍ററി, ഹ്രസ്വചിത്ര മേളയ്ക്ക് നാളെ തിരുവനന്തപുരത്ത് തുടക്കം

image


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് (IDSFFK) നാളെ തിരുവനന്തപുരത്ത് തുടക്കമാകും. വൈകുന്നേരം ആറിന് കൈരളി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം നിർവ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

മേയർ അഡ്വ. വി. വി. രാജേഷ് ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം നിർവ്വഹിക്കും. തിരക്കഥാകൃത്തും നടിയും ഫിക്ഷൻ ജൂറി അംഗവുമായ മൃൺമയി ലഗൂ ഫെസ്റ്റിവല്‍ ബുക്ക്‌ ഏറ്റുവാങ്ങും. മേളയുടെ ഡെയ്‌ലി ബുള്ളറ്റിൻ, നോൺ ഫിക്ഷൻ ജൂറി ചെയർപേഴ്സൺ രുചിര്‍ ജോഷി, സാംസ്കാരിക വകുപ്പ് ഡയറക്ടർ ഇമ്പശേഖർ കെയ്ക്ക് നൽകി പ്രകാശനം ചെയ്യും. ചലച്ചിത്ര അക്കാദമി പുറത്തിറക്കുന്ന ഫെലോഷിപ്പ് പുസ്തകങ്ങൾ സാംസ്കാരിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അഞ്ജന എം, ഫിക്ഷൻ ജൂറി ചെയർപേഴ്സൺ സഞ്ജു സുരേന്ദ്രന് നൽകി പ്രകാശനം നിർവ്വഹിക്കും.സാംസ്കാരിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അഞ്ജന എം. സ്വാഗത

ഉദ്ഘാടനച്ചടങ്ങിന് ശേഷം ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ പ്രദർശിപ്പിക്കും. സെപ്റ്റംബർ 25 മുതൽ 30 വരെ കൈരളി, ശ്രീ, നിള തിയറ്ററുകളിലായാണ് മേള.