കോഴിക്കോടു നിന്നുള്ള 2 ഇൻഡിഗോ സർവിസുകൾ റദ്ദാക്കി
കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുറപ്പെടേണ്ടിയിരുന്ന 2 ഇൻഡിഗോ സർവീസുകൾ കൂടി റദ്ദാക്കി. ഇന്ന് രാത്രി 9 മണിക്ക് പുറപ്പെടേണ്ടിയിരുന്ന കോഴിക്കോട്-ഡൽഹി വിമാനവും (6E 2773), രാത്രി 7 55 ന് പുറപ്പെടേണ്ടിയിരുന്ന കോഴിക്കോട്-ബെംഗളൂരു വിമാനവുമാണ് (6E 153) റദ്ദാക്കിയത്.
രാവിലെ പുറപ്പെടേണ്ടിയിരുന്ന കോഴിക്കോട്-ദമ്മാം വിമാനം ആദ്യം ഉച്ചയ്ക്ക് 2.50ലേക്കും പിന്നീട് വൈകീട്ട് 6 മണിയിലേക്കും സമയം ക്രമപ്പെടുത്തിയിരുന്നു. യാത്രക്കാർ എയർലൈനിൽ നിന്നുള്ള എസ്എംഎസ് അപ്‌ഡേറ്റുകൾ ശ്രദ്ധിക്കണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു
