ഗ്യാരണ്ടികളിൽ 2 എണ്ണം ഉടൻ; മുഖ്യമന്ത്രി വി ഡി സതീശൻ

  1. Home
  2. Kerala

ഗ്യാരണ്ടികളിൽ 2 എണ്ണം ഉടൻ; മുഖ്യമന്ത്രി വി ഡി സതീശൻ

vd satheesan  


തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടു വെച്ച അഞ്ച് ഗ്യാരണ്ടികൾ രണ്ടെണ്ണം ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ആദ്യ മന്ത്രിസഭായോഗത്തിനു ശേഷം നടത്തിയ വാർത്ത സമ്മേളനത്തിനാണ് അദ്ദേഹം കാര്യം അറിയിച്ചത്. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കും. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വയോജന വകുപ്പ് രാജ്യത്ത് ആദ്യമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി സമൂഹം പരിഷ്‌കൃതമാകമമെങ്കിൽ മുതിർന്നവരെ സംരക്ഷിക്കണമെന്നും കൂട്ടിച്ചേർത്തു. വയോജന വകുപ്പിന് പിന്നിൽ സ്വപ്നതുല്യമായ ലക്ഷ്യമുണ്ടെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.