വ്യാജ ഐഡിയിൽ 14കാരിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ; പിന്നിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 20കാരൻ, പിടികൂടി സൈബർ സെൽ

  1. Home
  2. Kerala

വ്യാജ ഐഡിയിൽ 14കാരിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ; പിന്നിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 20കാരൻ, പിടികൂടി സൈബർ സെൽ

cyber

വ്യാജ ഇൻസ്റ്റഗ്രാം ഐ.ഡിയുണ്ടാക്കി പതിനാലുകാരിയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം പടിഞ്ഞാറേകല്ലട വൈകാശിയിൽ കാശിനാഥനെയാണ് (20) കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കബളിപ്പിച്ച് ഫോട്ടോകൾ കൈക്കലാക്കുകയും തുടർന്ന് വ്യാജ ഇൻസ്റ്റഗ്രാം ഐ.ഡിയുണ്ടാക്കി മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയുമായിരുന്നു. ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്താലാണ് പ്രതിയെ പിടികൂടിയത്.