2025 മിസ്സ് കാനഡ നൊവാകോസ്മോ കിരീടം ,മലയാളിയായ ലിനോർ സൈനബിന്

2025 മിസ്സ് കാനഡ നൊവാകോസ്മോ കിരീടം മലയാളിയായ ലിനോർ സൈനബ് സ്വന്തമാക്കി. മിസ് ഒട്ടാവ 2024 ആയി കിരീടമണിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് ഈ ശ്രദ്ധേയമായ നേട്ടം ലിനോർ സ്വന്തമാക്കിയത്. 2025 ഒക്ടോബറിൽ നടക്കുന്ന നോവകോസ്മോ വേൾഡ്വൈഡ് മത്സരത്തിൽ ലിനോർ കാനഡയെ പ്രതിനിധീകരിച്ച് മത്സരിക്കും.
1998-ലെ മിസ്സ് വേൾഡ് ആയ ലിനോർ അബർജിലിൻ്റെ നേട്ടത്തിൽ ആകൃഷ്ഠയായാണ് അമ്മ തനിക്കു ലിനോർ സൈനബ് എന്ന് പേരിട്ടതെന്ന് ലിനോർ പറഞ്ഞു. കൂടാതെ ഈ സംഭവം ലിനോറിന് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കാൻ വലിയ പ്രചോദനവുമായി എന്നും ലിനോർ പറഞ്ഞു
കാൽഗറി ഫുട് ഹിൽസ് ഹോസ്‌പിറ്റലിലെ പീഡിയാട്രിക് വിഭാഗം ഡോക്ടർ മുഹമ്മദ് ലിബാബിൻ്റെയും ഫാത്തിമാ റഹ്‌മാൻ്റെയും മൂത്ത ആളാണ് ലിനോർ, മുഹമ്മദ് ഇമ്രാൻ, ഡന്നിയാൽ എന്നിവർ ആണ് സഹോദരന്മാർ.ഇന്ത്യയുടെയും കാനഡയുടെയും സംസ്‌കാരങ്ങളിൽ ഒരുപോലെ വളർന്ന ലിനോർ, മനുഷ്യാവകാശം, സമത്വം, ഇന്റർസെക്ഷണൽ ഫെമിനിസം എന്ന മൂല്യങ്ങൾക്ക് പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന വ്യക്തിയാണ്. ഇൻക്ലൂസിവിറ്റി പ്രൊമോട്ട് ചെയ്യുന്ന പ്ലാറ്റ്‌ഫോമായ സ്‌കിൻ-കളേർഡ് ക്രയോൺസിന്റെ സ്ഥാപക കൂടിയാണ് ലിനോർ. നിലവിൽ ഒട്ടാവ യൂണിവേഴ്‌സിറ്റിയിൽ പ്രീ-ലോയിൽ
ബിരുദത്തിന് പഠിക്കുകയാണ്.