കണ്ണൂരിലെ 20-കാരിയുടെ മരണം: ഭർത്താവിനായി ലുക്ക്ഔട്ട് നോട്ടീസ്; ഇന്റർപോളിന്റെ സഹായം തേടാൻ പോലീസ്

  1. Home
  2. Kerala

കണ്ണൂരിലെ 20-കാരിയുടെ മരണം: ഭർത്താവിനായി ലുക്ക്ഔട്ട് നോട്ടീസ്; ഇന്റർപോളിന്റെ സഹായം തേടാൻ പോലീസ്

risa fathima


വളപട്ടണം പൊയ്ത്തുംകടവിൽ 20 വയസ്സുകാരി ഫാത്തിമത്തുൽ റിസ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ആസിഫിനായി (29) പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി യുഎഇയിലേക്ക് കടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതോടെ യുഎഇയിൽ ജോലി ചെയ്യുന്ന ആസിഫിനെ കസ്റ്റഡിയിലെടുക്കാൻ ഇന്റർപോളിന്റെ സഹായം തേടാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

ഈ വർഷം ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് വിദേശത്ത് ഭർത്താവിനൊപ്പം കഴിയവേ ആസിഫിന്റെ മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്തതോടെ റിസയ്ക്ക് അതിക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾ നേരിടേണ്ടി വന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. പീഡനത്തെക്കുറിച്ച് റിസ സുഹൃത്തിനോട് പറയുന്ന ശബ്ദരേഖയും പോലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് നാട്ടിലെത്തിയ റിസ, ഭർത്താവിന്റെ പീഡനം താങ്ങാനാവാതെ ജൂൺ 28-നാണ് സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്.

മരണവിവരമറിഞ്ഞ് നാട്ടിലെത്തിയ ആസിഫ്, കേസിന്റെ ഗതി മനസ്സിലാക്കി ദിവസങ്ങൾക്കുള്ളിൽ തിരികെ വിദേശത്തേക്ക് തിരിച്ചുപോകുകയായിരുന്നു. ആദ്യഘട്ടത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത വളപട്ടണം പോലീസ്, ആത്മഹത്യാക്കുറിപ്പും വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും പരിശോധിച്ച ശേഷമാണ് ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസ് എടുത്തത്. പ്രതിയെ രാജ്യം വിടാൻ അനുവദിച്ചതിൽ പോലീസിനെതിരെ ആക്ഷേപം ശക്തമാണ്.