കൊച്ചിയിൽ ഫ്‌ലാറ്റ് സമുച്ചയത്തിന്റെ പില്ലർ തകർന്ന സംഭവം: 24 കുടുംബങ്ങളെ ഒഴിപ്പിച്ചു, വിശദ പരിശോധനയ്ക്ക് ഉത്തരവിട്ടു

പനമ്പിള്ളി നഗർ ആർഡിഎസ് അവന്യുവിൽ ഫ്‌ലാറ്റ് സമുച്ചയത്തിന്റെ മുൻവശത്തെ പില്ലർ തകർന്ന സംഭവത്തിൽ 24 കുടുംബങ്ങളെ ഫ്‌ലാറ്റിൽ നിന്നും ഒഴിപ്പിച്ചു.ഫ്‌ലാറ്റിൽ 54 കുടുംബങ്ങളാണ് ഉള്ളത്. ബലക്ഷയം ബാധിച്ച ബ്ലോക്കിൽ നിന്നുള്ള 24 കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്. ഫ്‌ലാറ്റ് കോർപറേഷൻ എൻജിനീയറിങ് വിഭാഗം കൂടുതൽ പരിശോധന നടത്തും. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഇരുപതു വർഷത്തിൽ മാത്രം താഴെ പഴക്കമുള്ള ഈ കെട്ടിടത്തിത്തിന്റെ പില്ലർ തകരാറിലയത് സംബന്ധിച്ച് വൻ ആശങ്കകളാണ് ഉയർന്നുവരുന്നത്.സംഭവം ആരെയും അറിയിക്കാതെ മറച്ചുവയ്ക്കാനാണ് ഫ്‌ലാറ്റ് സമുച്ചയത്തിന്റെ ഉടമകൾ ശ്രമിച്ചതെന്ന് ആരോപണമുയർന്നു. ഞായറാഴ്ച രാവിലെ ഈ ഭാഗത്തുനിന്നു ശബ്ദം കേട്ടതോടെയാണ് തകരാർ ശ്രദ്ധയിൽപെട്ടത്. പില്ലർ കോൺക്രീറ്റ് ചെയ്യാൻ ഉപയോഗിച്ചിട്ടുള്ള കമ്പികൾ വളഞ്ഞ് പുറത്തേക്ക് വന്നിട്ടുണ്ട്. കോൺഗ്രസ് നേതാവ് ശ്രീനിവാസ് കൃഷ്ണൻ ഉൾപ്പെടെയുള്ളവർ ഫ്‌ലാറ്റിലെ താമസക്കാരാണ്.