വനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ; അതിവേഗ പ്രതികരണ സംവിധാനം ഒരുക്കാൻ നിർദേശം നൽകി ഷിബു ബേബി ജോൺ

  1. Home
  2. Kerala

വനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ; അതിവേഗ പ്രതികരണ സംവിധാനം ഒരുക്കാൻ നിർദേശം നൽകി ഷിബു ബേബി ജോൺ

image


വനം വകുപ്പ് മന്ത്രിയായി ഷിബു ബേബി ജോൺ ചുമതലയേറ്റതിന് പിന്നാലെ വകുപ്പിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോൾ സെന്റർ ഒരുക്കാൻ തീരുമാനം. 24 മണിക്കൂർ കോൾ സെന്റർ തുടങ്ങാൻ വകുപ്പിന് മന്ത്രി നിർദേശം നൽകി. വന്യജീവി ആക്രമണങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ അതിവേഗ പ്രതികരണം ഉറപ്പാക്കുന്നതാണ് ലക്ഷ്യം.വന്യജീവി ആക്രമണത്തിൽ പരുക്കേൽക്കുന്നവരെ എത്രയും വേഗം ആശുപത്രികളിൽ എത്തിക്കുന്നതിനുള്ള ഏകോപന സംവിധാനമായും ഈ കോൾ സെന്റർ പ്രവർത്തിക്കും. വിഷയത്തിൽ കൂടുതൽ വിശദമായ ചർച്ച മറ്റന്നാൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം യുഡിഎഫ് സർക്കാരിന്റെ ആദ്യ തീരുമാനങ്ങളുടെ ഭാഗമായി  കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യയാത്രയും വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പും  പ്രഖ്യാപിച്ചു. സൗജന്യയാത്ര അടുത്തമാസം 15 മുതൽ ആരംഭിക്കും. ആശാ വർക്കേഴ്‌സിന്റെ ഓണറേറിയം 3000 രൂപ വർധിപ്പിച്ചു. അങ്കണവാടി, പ്രീ പ്രൈമറി ടീച്ചേഴ്സിന്റെയും ആയമാരുടെയും ഓണറേറിയം 1000 രൂപ കൂട്ടി.ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ നടത്തിയ മർദനം അന്വേഷിക്കാൻ പ്രത്യേക സംഘം ഉണ്ടാകും.