കോഴിക്കോട്ട് തെരുവുനായ ആക്രമണം; കുട്ടി ഉൾപ്പെടെ മൂന്നു പേർക്ക് പരുക്ക്
കോഴിക്കോട് കല്ലാച്ചിയിൽ വീണ്ടും തെരുവുനായ ആക്രമണം. അതിഥി തൊഴിലാളിയുടെ മുന്നര വയസ്സുളള കുട്ടി ഉൾപ്പെടെ മൂന്നു പേരെയാണ് നായ കടിച്ചത്. ആകാശ് എന്ന അദോ സാശ് (മൂന്നര), വസീർ ഖാൻ (36), ഒന്തത്ത് മലയിൽ അർജുൻ (28) എന്നിവർ നാദാപുരം താലുക്കാശുപത്രിയിൽ ചികിത്സ തേടി.
അദോ സാശിന്റെ മുഖത്ത് സാരമായി കടിയേറ്റതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി. ദിവസങ്ങൾക്ക് മുൻപ് ആറുപേരെ കല്ലാച്ചിയിൽ നായ കടിച്ചു പരുക്കേൽപ്പിച്ചിരുന്നു.