30-ാമത് രാജ്യാന്തര ചലച്ചിത്ര മേള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

  1. Home
  2. Kerala

30-ാമത് രാജ്യാന്തര ചലച്ചിത്ര മേള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

image


മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ (IFFK) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സമാപന ചടങ്ങിൽ മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു. ഷോ മിയാക്കെ സംവിധാനം ചെയ്ത 'ബിഫോർ ദ ബോഡി' എന്ന ചിത്രം മികച്ച സിനിമയ്ക്കുള്ള സുവർണ്ണചകോരം കരസ്ഥമാക്കി. 20 ലക്ഷം രൂപയും പ്രശസ്‌തി പത്രവുമാണ് പുരസ്‌കാരം. ഇതേ ചിത്രത്തിന്റെ സംവിധായകരായ കരീന പിയാസ, ലൂസിയ ബ്രസേലിസ് എന്നിവർ മികച്ച സംവിധായകനുള്ള രജതചകോരത്തിന് (4 ലക്ഷം രൂപ) അർഹരായി. മലയാള സിനിമയ്ക്ക് അഭിമാനമായി സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്‌ത 'ഖിഡ്‌കി ഗാവ്' മികച്ച ചിത്രത്തിനുള്ള ഫിപ്രസി (FIPRESCI) പുരസ്‌കാരം നേടി.പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രത്തിനുള്ള രജതചകോരം ഉണ്ണികൃഷ്‌ണൻ ആവള സംവിധാനം ചെയ്‌ത 'തന്തപ്പേര്' എന്ന സിനിമയ്ക്കാണ് ലഭിച്ചത്. നവാഗത സംവിധായകർക്കുള്ള വിഭാഗത്തിൽ 'തടവ്' എന്ന ചിത്രത്തിലൂടെ ഫാസിൽ റസാഖ് മികച്ച മലയാള നവാഗത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.