മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 40 വർഷം കഠിന തടവ് വിധിച്ചു

  1. Home
  2. Kerala

മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 40 വർഷം കഠിന തടവ് വിധിച്ചു

court order


മൂന്നര വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിന തടവ് വിധിച്ചു. കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വലിയപറമ്പ് സ്വദേശി ഷാജിയെ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019 ജനുവരി 14 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 

ഒരാഴ്ച്ച മുൻപ് പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 30 വർഷം കഠിന തടവ് കോടതി വിധിച്ചിരുന്നു. വെങ്ങളം സ്വദേശി ജയനെയായിരുന്നു കൊയിലാണ്ടി ഫസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം.