ആലപ്പുഴയിൽ 40കാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം

  1. Home
  2. Kerala

ആലപ്പുഴയിൽ 40കാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം

amoebic


ആലപ്പുഴ ആറാട്ടുകുളം കിഴക്കേക്കര സ്വദേശിനിയായ  40 കാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നിലവിൽ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആരോഗ്യ നില തൃപ്തികരമാണ്.

രണ്ടര വർഷമായി അരയ്ക്ക് താഴെ തളർന്ന് കിടപ്പിലായിരുന്ന ഇവർ പതിവ് പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് രോഗബാധ കണ്ടെത്തിയത്. ഏപ്രിൽ 16-ന് ശേഖരിച്ച രക്തസാമ്പിളുകളുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. തുടർന്ന് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.സാധാരണയായി മലിന ജലാശയങ്ങളിൽ കുളിക്കുന്നതിലൂടെ പകരുന്ന രോഗമാണിത്. എന്നാൽ രോഗി അത്തരത്തിലുള്ള ജലാശയങ്ങളിൽ കുളിച്ചിട്ടില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. ഇതോടെ രോഗബാധയുടെ ഉറവിടത്തെക്കുറിച്ച് ആരോഗ്യവിദഗ്ധർ വിശദമായ അന്വേഷണം ആരംഭിച്ചു.