ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു; കൊല്ലത്ത് 52 കാരനെ അറസ്റ്റ് ചെയ്തു

  1. Home
  2. Kerala

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു; കൊല്ലത്ത് 52 കാരനെ അറസ്റ്റ് ചെയ്തു

rape


കൊല്ലത്ത് ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച 52 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി കടയ്ക്കൽ സ്വദേശി കൃഷ്ണൻകുട്ടിയെയാണ് അറസ്റ്റ് ചെയ്തത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കുട്ടി പീഡപ്പിക്കപ്പെട്ട വിവരം അറിയുന്നത്. 

പെൺകുട്ടിയും മുത്തശ്ശിയും മാത്രം വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് കൃഷ്ണൻകുട്ടി കുട്ടിയെ പീഡിപ്പിച്ചത്. വൈകീട്ട് വീട്ടിലെത്തിയ അമ്മയാണ് പെൺകുട്ടിയിൽ ശാരീരിക അസ്വസ്ഥതകൾ കണ്ടത്. തുടർന്ന് കുട്ടിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തേ സ്വകാര്യ മെഡിക്കൽകോളേജിലേക്കും കൊണ്ടുപോയി. ഇവിടെ നിന്നും നടത്തിയ പരിശോധനയിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്.

കൃഷ്ണൻകുട്ടിയാണ് ഉപദ്രവിച്ചതെന്ന് കുട്ടി ഡോക്ടറോട് പറഞ്ഞു. തുടർന്ന് ഡോക്ടർ കടയ്ക്കൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പോലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.