സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ: ഇതുവരെ 5 മരണം; ശുചിത്വത്തിലെ വീഴ്ച പകർച്ചവ്യാധികൾ വർധിപ്പിക്കുന്നതായി ആരോഗ്യമന്ത്രി

  1. Home
  2. Kerala

സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ: ഇതുവരെ 5 മരണം; ശുചിത്വത്തിലെ വീഴ്ച പകർച്ചവ്യാധികൾ വർധിപ്പിക്കുന്നതായി ആരോഗ്യമന്ത്രി

image


സംസ്ഥാനത്ത് ഈ മാസം മാത്രം 70 ഷിഗല്ല കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രി അറിയിച്ചു. ഈ വർഷം ഇതുവരെ 146 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഷിഗല്ല ബാധിച്ച് ഇതുവരെ അഞ്ചുപേർ മരണപ്പെട്ടു . മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട്ടെ നിപ പരിശോധനകളിൽ 38 സാമ്പിളുകളിൽ 37 എണ്ണം നെഗറ്റീവ് ആയതായും അദ്ദേഹം അറിയിച്ചു.പകർച്ചവ്യാധികളുടെ വർധനയ്ക്ക് പ്രധാന കാരണം ശുചീകരണ പ്രവർത്തനങ്ങളിലെ വീഴ്ചയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ പല സ്ഥലങ്ങളിലും ശുചീകരണം തടസ്സപ്പെട്ടതും രോഗവ്യാപനത്തിന് ഇത് കാരണമായതായി അദ്ദേഹം പറഞ്ഞു. ഇത് ആരുടേയും വ്യക്തിപരമായ കുറ്റമല്ലെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പരിശോധനകൾ വ്യാപിപ്പിക്കാനും പ്രത്യേക ഹൈ പവർ കമ്മിറ്റിയെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡബ്ല്യുഎച്ച്ഒ കൺസൾട്ടന്റായ ഡോ. എസ്.എസ്. ലാൽ ചെയർമാനായും പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് കോർഡിനേറ്ററായും കമ്മിറ്റിയുണ്ടാകും.പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ മുൻകൂട്ടി തയ്യാറാക്കുന്ന സീസണൽ ആക്ഷൻ പ്ലാനുകൾ രൂപീകരിക്കുമെന്നും ജില്ലാതല ആക്ഷൻ കമ്മിറ്റികളും പ്രവർത്തനം ശക്തമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.