ശബരിമല സന്നിധാനത്ത് ട്രാക്ടർ മറിഞ്ഞ് രണ്ട് കുട്ടികൾ അടക്കം 8 ഭക്തർക്ക് പരിക്ക്
ശബരിമല സന്നിധാനത്ത് ഭക്തർക്കിടയിലേക്ക് ട്രാക്ടർ മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് കുട്ടികൾ അടക്കം 8 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പമ്പ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വാമി അയ്യപ്പൻ റോഡിൽ വൈകുന്നേരം 6 മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്.കനത്ത മഴയിൽ കുത്തനെയുള്ള റോഡിൽ വാഹനം നിയന്ത്രണം വിടുകയായിരുന്നു.ഒരു മലയാളിയും 5 പേര് ആന്ധ്ര സ്വദേശികളും 2 തമിഴ്നാട് സ്വദേശികളുമാണ് അപകടത്തിൽപ്പെട്ടത്. ആന്ധ്ര സ്വദേശികളായ രണ്ട് പേരുടെ കൈക്ക് പൊട്ടലുണ്ട്.
