30 ദിവസത്തിനിടെ പനി ബാധിച്ച് 87 മരണം; ആരോഗ്യമന്ത്രിക്കെതിരെ വിമർശനവുമായി വീണാ ജോർജ്

  1. Home
  2. Kerala

30 ദിവസത്തിനിടെ പനി ബാധിച്ച് 87 മരണം; ആരോഗ്യമന്ത്രിക്കെതിരെ വിമർശനവുമായി വീണാ ജോർജ്

30 ദിവസത്തിനിടെ പനി ബാധിച്ച് 87 മരണം; ആരോഗ്യമന്ത്രിക്കെതിരെ വിമർശനവുമായി വീണാ ജോർജ്


സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരനെതിരേ രൂക്ഷവിമർശനവുമായി മുൻ ആരോഗ്യമന്ത്രി വീണ ജോർജ് .ആരോഗ്യ വകുപ്പില്‍ ഇന്ന് ആകെ നേരിടുന്ന പ്രശ്‌നം പത്ത് വര്‍ഷത്തെ റീല്‍സും അഞ്ച് വര്‍ഷത്തെ വീണ മീട്ടലുമാണ് എന്നുമായിരുന്നു പകര്‍ച്ചാവ്യാധികളെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ വിഷയത്തില്‍ കെ മുരളീധരന്‍ നിയമസഭയില്‍ പറഞ്ഞത്. ഇതിന് മറുപടിയുമായയാണ് എപ്പോൾ വേണ ജോർജ് എത്തിയിരിക്കുന്നത്

ഉത്തരവാദിത്വം മറക്കേണ്ടെന്നും വിടുവായത്തം നിര്‍ത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ എന്നുമായിരുന്നു വീണാ ജോര്‍ജ് പറഞ്ഞത്. സോണിയാ ഗാന്ധിയെ മദാമ്മയെന്നും അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും വിളിച്ച മുരളീധരനില്‍ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഇരിക്കുകയാണെന്നും വീണാ ജോര്‍ജ് പരിഹസിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു വീണാ ജോര്‍ജിന്റെ പ്രതികരണം.