പൂപ്പാറയിൽ പന്നിയാർ പുഴ കയ്യേറി നിർമ്മിച്ച 88 അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നു
ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴ കയ്യേറി നിർമ്മിച്ച 88 അനധികൃത കെട്ടിടങ്ങൾ ജില്ലാ ഭരണകൂടം പൊളിച്ചു നീക്കു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി.പന്നിയാർ പുഴ കയ്യേറി ഇരുകരകളിലുമായി 56 പേരുടെ ഉടമസ്ഥതയിൽ 88 കെട്ടിടങ്ങളാണ് അനധികൃതമായി നിർമ്മിച്ചത്. 2023ൽ ഈ കെട്ടിടങ്ങൾ സർക്കാർ ഏറ്റെടുത്ത് പൊളിച്ച് നീക്കണം എന്ന് ഹൈക്കോടതി ഉത്തരവിട്ടു. രണ്ടു ദേവാലയങ്ങളും 29 വീടുകളും ഉൾപ്പെടെ പൂർണ്ണമായും പൊളിച്ചു നീക്കും. അർഹരായ 12 പേർക്ക് പുനരാധിവാസവും ഉറപ്പാക്കും.കയ്യേറ്റത്തിന് പ്രാദേശിക ഭരണകൂടത്തിന്റെ പങ്ക് ഉണ്ടായിട്ടുണ്ടോ എന്നതും പരിശോധിക്കും. വീഴ്ച കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.ദേവാലയങ്ങൾ പൊളിക്കുന്നതിനിടെ സ്ഥലത്ത് നേരിയ പ്രതിഷേധവും രേഖപ്പെടുത്തി.
