കോഴിക്കോട് ട്രെയിൻ തട്ടി 8 വയസ്സുകാരന് ഗുരുതര പരുക്ക്
കോഴിക്കോട് വെസ്റ്റ് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ടു വയസ്സുകാരന് ഗുരുതരമായി പരുക്കേറ്റു. കണ്ണഞ്ചേരി സ്വദേശി അഹമ്മദിന്റെ മകൻ ഫൈസാൻ (8) ആണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം .യശ്വന്ത്പുരിൽ നിന്ന് കണ്ണൂരിലേക്ക് പോയ 16527 യശ്വന്ത്പുര്-കണ്ണൂർ എക്‌സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് കുട്ടിയെ റെയിൽവേ ട്രാക്കിന് സമീപം ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. കുട്ടിക്ക് തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്.കുട്ടിയെ നാട്ടുകാർ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.റെയിൽവേ ട്രാക്കിന് സമീപത്താണ് കുട്ടിയുടെ വീട്
