ഹർത്താൽ: രജിസ്റ്റർ ചെയ്തത് 157 കേസ്, 170 അറസ്റ്റ്

  1. Home
  2. Kerala

ഹർത്താൽ: രജിസ്റ്റർ ചെയ്തത് 157 കേസ്, 170 അറസ്റ്റ്

harthal


ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്നലെ രജിസ്റ്റർ ചെയ്തത് 157 കേസുകൾ. വിവിധ അക്രമങ്ങളിൽ പ്രതികളായി 170 പേർ അറസ്റ്റിലായി. 368 പേരെ കരുതൽ തടങ്കലിലാക്കിയതായും കേരള പോലീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഹർത്താൽ ദിവസം സർവീസ് നടത്തിയ കെഎസ്ആർടിസി ബസ്സുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 30 ലക്ഷത്തിൽപ്പരം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. 60 ശതമാനം അധിക കെഎസ്ആർടിസി ബസ്സുകളാണ് സർവീസ് നടത്തിയത്. ആക്രമണത്തിൽ 51 ബസ്സുകൾക്ക് നാശനഷ്ടമുണ്ടായി, 11 ജീവനക്കാർക്ക് പരിക്കേറ്റതായും മന്ത്രി വ്യക്തമാക്കി.

പൊതുമുതൽ നശിപ്പിച്ചതിന് പോലീസ് ആക്രമികൾക്കെതിരെ പിഡിപിടി ആക്ട് അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തു. കെഎസ്ആർടിസിക്കുണ്ടായ നഷ്ടം ഈടാക്കാൻ നിയമനടപടിയുമായി കെഎസ്ആർടിസി മുന്നോട്ടുപോവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.