തിരുവനന്തപുരം മൃഗശാലയിൽ ക്ഷയരോഗബാധ സ്ഥിരീകരിച്ച് മന്ത്രി; നിലവിൽ അടച്ചിടില്ല

  1. Home
  2. Kerala

തിരുവനന്തപുരം മൃഗശാലയിൽ ക്ഷയരോഗബാധ സ്ഥിരീകരിച്ച് മന്ത്രി; നിലവിൽ അടച്ചിടില്ല

chinchu rani


തിരുവനന്തപുരം മൃഗശാലയിൽ ക്ഷയരോഗ ബാധ സ്ഥിരീകരിച്ച് മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി. മൃഗങ്ങൾക്ക് ക്ഷയരോഗം ബാധിച്ചത് അതീവ ഗൗരവത്തോടെ കാണുന്നുവെന്നും റിപ്പോർട്ട് തേടിയെന്നും മന്ത്രി പറഞ്ഞു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിലെ (സിയാഡ്) ഉദ്യോഗസ്ഥർ മൃഗശാലയിൽ പരിശോധന നടത്തി. 

കൃഷ്ണമൃഗങ്ങളും പുളളിമാനുകളും ചത്തൊടുങ്ങുന്നത് ക്ഷയരോഗം കാരണമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. രോബാധയുള്ളവയെ കൂട്ടത്തിൽ നിന്ന് മാറ്റി പരിചരിക്കാൻ നിർദേശിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനകം മന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറും. നിലവിൽ മൃഗശാല അടച്ചിടേണ്ടതില്ലെന്നാണ് വിലയിരുത്തൽ.