പുറത്തൂരിൽ പുഴയിൽ വീണ പന്തെടുക്കാൻ ഇറങ്ങിയ 14 കാരൻ മരണപ്പെട്ടു

  1. Home
  2. Kerala

പുറത്തൂരിൽ പുഴയിൽ വീണ പന്തെടുക്കാൻ ഇറങ്ങിയ 14 കാരൻ മരണപ്പെട്ടു

image


മലപ്പുറം പുറത്തൂരിൽ ഭാരതപ്പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. പുറത്തൂർ കളൂർ സ്വദേശി ഉള്ളാട്ടിൽ മുനീറിന്റെ മകൻ മുഹമ്മദ് ബിലാൽ (14) ആണ് മരിച്ചത്.സുഹൃത്തുക്കളുമായി എ.വി.എസ് കടവിനരികിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പന്ത് പുഴയിലേക്ക് വീഴുകയും തുടർന്ന് അത് എടുക്കാൻ വെള്ളത്തിലിറങ്ങിയപ്പോയാണ് അപകടം സംഭവിച്ചത്.ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ബിലാലിനെ രക്ഷപ്പെടുത്താൻ മുഹമ്മദ് അഫ്നാൻ(14) എന്ന കുട്ടി ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഫ്നാനും വെള്ളത്തിൽ മുങ്ങാൻ തുടങ്ങിയപ്പോൾ കൂടെ കളിക്കാനെത്തിയ മറ്റുള്ളവർ രക്ഷപ്പെടുത്തുകയായിരുന്നു.

ഇവർ ബിലാലിനെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധ്യമായില്ല. പിന്നാലെ കുട്ടികൾ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വിവരം അറി ഞ്ഞെത്തിയ നാട്ടുകാർ ബിലാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളൂർ നൂറുൽ ഈമാൻ മദ്‌റസയിലെയും ജി.എച്ച്.എസ്.എസ് പുറത്തുരിലെയും ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം പുറത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവുചെയ്തു. പരിക്കേറ്റ അഫ്നാൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.