ഗേറ്റിന്റെ കമ്പി തുളച്ചുകയറി ചികിത്സയിലായിരുന്ന 16-കാരൻ മരിച്ചു

  1. Home
  2. Kerala

ഗേറ്റിന്റെ കമ്പി തുളച്ചുകയറി ചികിത്സയിലായിരുന്ന 16-കാരൻ മരിച്ചു

image


മലപ്പുറത്ത് ഗേറ്റിന്റെ കമ്പി കഴുത്തിൽ തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 16-കാരൻ മരിച്ചു. പുളിക്കൽ സ്വദേശിയായ മുഹമ്മദ് മാസിനാണ് മരിച്ചത്.കഴിഞ്ഞ മേയ് 31-നാണ് അപകടമുണ്ടായത്. വീട്ടിന്റെ ടെറസിൽ കയറി തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ഗേറ്റിന്റെ കമ്പി കഴുത്തിൽ കയറുകയിരുന്നു.ഗേറ്റിന്റെ ഭാഗത്തോടുകൂടിയായിരുന്നു മുഹമ്മദ് മാസിനെ കോഴിക്കോട് മെഡിക്കൽ എത്തിച്ചത്. പിന്നീട് ഫയർഫോഴ്‌സ് എത്തിയാണ് ഗേറ്റിന്റെ കമ്പികൾ മുറിച്ചു മാറ്റിയത്. ഇന്ന് ഉച്ചയോടെയാണ് സ്ഥിരീകരിച്ചത്.