അമ്മയെ കുത്തി 17കാരി; മൊഴി നൽകി പിതാവ്;വധശ്രമത്തിനു കേസെടുത്ത് പൊലീസ്

  1. Home
  2. Kerala

അമ്മയെ കുത്തി 17കാരി; മൊഴി നൽകി പിതാവ്;വധശ്രമത്തിനു കേസെടുത്ത് പൊലീസ്

IMAGE


നായ വീടിന്റെ തറയിൽ മൂത്രമൊഴിച്ചത് കഴുകി കളയാൻ ആവശ്യപ്പെട്ട അമ്മയെ കത്തികൊണ്ട് കഴുത്തിൽ കുത്തിയ പതിനേഴുകാരിയ്‌ക്കെതിരെ വധശ്രമത്തിനു കേസെടുത്ത് പോലിസ്. അച്ഛന്റെ മൊഴി പ്രകാരമാണ് വധശ്രമത്തിന് കേസെടുത്തത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

ഇന്നലെയായിരുന്നു സംഭവം. വാടയ്ക്കൽ ഷൺമുഖസ്വാമി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മഹിളാ കോൺഗ്രസ് ഭാരവാഹിയാണ് മകളുടെ ആക്രമണത്തിന് ഇരയായത്.മകളെ സഖി ഷെൽട്ടർ ഹോമിലേക്കു മാറ്റി.