പയ്യന്നൂരിൽ 24 കാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

  1. Home
  2. Kerala

പയ്യന്നൂരിൽ 24 കാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

kannur


കണ്ണൂർ പയ്യന്നൂരിൽ 24 കാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ ടൗൺ മാളിലെ ജീവനക്കാരിയും മുക്കൂട് സ്വദേശിനിയുമായ ശ്രുതിയാണ് മരിച്ചത്. ഇന്നലെ പ്രതിശ്രുത വരനൊപ്പം കൗൺസിലിങ് കേന്ദ്രത്തിലെത്തിയ ശേഷമാണ് യുവതിയെ കാണാതാവുന്നത്.

കൗൺസിലിങ് കേന്ദ്രത്തിൽ നിന്നും ആരോടും പറയാതെ ശ്രുതി സ്‌കൂട്ടറെടുത്ത് പോവുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുഴക്കരയിൽ യുവതിയുടെ ചെരിപ്പ് കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് തുടർനടടപടികൾ സ്വീകരിച്ചുവരുന്നു.