സ്ലാബിടാത്ത ഓടയിൽ വീണ് 68കാരന് ഗുരുതരമായി പരിക്കേറ്റു; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

  1. Home
  2. Kerala

സ്ലാബിടാത്ത ഓടയിൽ വീണ് 68കാരന് ഗുരുതരമായി പരിക്കേറ്റു; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Drain


കോഴിക്കോട് സൗത്ത് ബീച്ച് റോഡിലെ സ്ലാബിടാത്ത ഓടയിൽ വീണ് വായോധികന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അന്വേഷണം നടത്തി 20 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് ഉത്തരവിട്ടിട്ടുണ്ട്.
ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ എടുത്ത കേസിലാണ് നടപടി. കേസ് സെപ്റ്റംബറിൽ പരിഗണിക്കും. അഴീക്കോട് സ്വദേശി മൂസാകോയക്കാണ് മൂന്നടി താഴ്ചയുള്ള ഓടയിൽ വീണ് ഗുരുതമായി പരിക്കേറ്റത്. ഇയാൾക്ക് വാരിയെല്ലിനും തുടയെല്ലിനും പൊട്ടലുണ്ട്. ഇവിടെ ഒരു മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിരുന്നില്ല.
മാസങ്ങൾക്ക് മുമ്പ് നിർമ്മാണം ആരംഭിച്ച ഓടകൾ ഇപ്പോഴും തുറന്നു കിടക്കുകയാണ്. പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റോ മതിയായ ലൈറ്റുകളോ ഉണ്ടായിരുന്നില്ല. വെളിച്ചക്കുറവുള്ള ഒരു രാത്രിയിലാണ് മൂസക്കോയയും ഓടയിൽ വീണത്. അതേസമയം മഴ കാരണമാണ് ഓട നിർമ്മാണം മുടങ്ങിയതെന്നാണ് പൊതുമരാമത്ത് വകുപ്പിന്‍റെ വിശദീകരണം.