പെരുമ്പാടി ചുരത്തിൽ യുവതിയുടെ മൃതദേഹം പെട്ടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; രണ്ടാഴ്ച പഴക്കമുണ്ടെന്ന് നിഗമനം

  1. Home
  2. Kerala

പെരുമ്പാടി ചുരത്തിൽ യുവതിയുടെ മൃതദേഹം പെട്ടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; രണ്ടാഴ്ച പഴക്കമുണ്ടെന്ന് നിഗമനം

Kannur dead body


കണ്ണൂരിൽ അഴുകിയ നിലയിലുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തി. തലശേരി–കുടക് അന്തർസംസ്ഥാന പാതയിലാണ് മടക്കിക്കൂട്ടി പെട്ടിയിൽ ഉപേക്ഷിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. 18–19 വയസ്സുള്ള യുവതിയുടേതാണ് മൃതദേഹം. ഇതിന് രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. സംഭവത്തിൽ വിരാജ്പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.
കേരള അതിർത്തിയായ കൂട്ടുപുഴയിൽനിന്ന് 17 കി.മീ മാറി ഓട്ടക്കൊല്ലിനടുത്ത് മാക്കൂട്ടം പെരുമ്പാടി ചുരത്തിലാണ് മൃതദേഹമടങ്ങിയ നീല ബ്രീഫ് കേസ് കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടത്തി മൃതദേഹാവശിഷ്ടങ്ങൾ മോർച്ചറിയിലേക്കു മാറ്റി. അമേരിക്കയിൽനിന്നുള്ള പുതിയ സ്യൂട്ട് കേസിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഇതിനൊപ്പമുണ്ടായിരുന്ന ചുരിദാർ സൂചനയാക്കിയാണ് അന്വേഷണം നടക്കുന്നത്.