കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം തകർന്നു വീണു;ആളപായമില്ല

  1. Home
  2. Kerala

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം തകർന്നു വീണു;ആളപായമില്ല

image


കനത്ത മഴയെ തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം തകർന്നു വീണു. ഇന്ന് രാവിലെ 11.15ഓടെ രണ്ടാം പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ല.നവീകരണം നടക്കുന്ന സ്റ്റേഷനിലെ 150 ൽ ഏറെ വർഷം പഴക്കമുള്ള കെട്ടിടത്തിൽ പഴയ സ്റ്റേഷന്റെ മുഖമുദ്രയായ ഖമുദ്രയായ ക്ലോക്ക് ടവറിന്റെ ഭാഗമാണ് തകർന്ന് വീണത്.അപകടം സംഭവിച്ച സമയത്ത് യാത്രക്കാർ സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തമൊഴിവായി.എന്നാൽ അപകടം നടക്കുമ്പോൾ രണ്ടാം പ്ലാറ്റ്ഫോമിൽ ഒരു ട്രെയിൻ നിർത്തിയിട്ടിരുന്നു. ഇതിന് സമീപത്തേക്കും അവശിഷ്ടങ്ങൾ വീണു.

അപകടാവസ്ഥയിലായതിനാൽ ക്ലോക്ക് ടവർ കെട്ടിടം പൊളിച്ചുമാറ്റാൻ നേരത്തേ തീരുമാനമെടുത്തിരുന്നെങ്കിലും നടപടികൾ ആരംഭിച്ചിരുന്നില്ല. അതേസമയം, അപകടസാധ്യത ചൂണ്ടിക്കാട്ടുന്ന മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ ക്രമീകരണങ്ങളോ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.അപകടത്തെ തുടര്‍ന്ന് നേത്രാവതി, ഏറനാട് എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകളുടെ സർവീസിനും താൽക്കാലിക തടസ്സം നേരിട്ടു.