വയനാട്ടിലെ കാപ്പിത്തോട്ടത്തിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി; ആളെ തിരിച്ചറിഞ്ഞില്ല

  1. Home
  2. Kerala

വയനാട്ടിലെ കാപ്പിത്തോട്ടത്തിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി; ആളെ തിരിച്ചറിഞ്ഞില്ല

death

കൽപ്പറ്റയിൽ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തി. 50 വയസ്സ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണെന്നാണ് സൂചന. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൽപ്പറ്റയിൽ മണിയങ്കോട് നെടുനിലത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടത്തിൽ നിന്ന് ഇന്ന് രാവിലെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച ആളുടേതെന്ന് കരുതുന്ന KL 57B 4823 നമ്പർ സ്കൂട്ടർ കാപ്പിത്തോട്ടത്തിനടുത്ത് നിന്നും കണ്ടെത്തി.