റാഗിംഗിനെതിരെ പരാതി നൽകി; പാറശാലയിൽ നിയമവിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് സീനിയർ വിദ്യാർത്ഥികൾ; ഗുരുതര പരിക്ക്

  1. Home
  2. Kerala

റാഗിംഗിനെതിരെ പരാതി നൽകി; പാറശാലയിൽ നിയമവിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് സീനിയർ വിദ്യാർത്ഥികൾ; ഗുരുതര പരിക്ക്

ragging


 


പാറശാലയിൽ നിയമവിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് സീനിയർ വിദ്യാർത്ഥികൾ. പാറശാല സിഎസ്ഐ ലോ കോളേജിലാണ് സംഭവം. നെടുമങ്ങാട് സ്വദേശിയായ മൂന്നാം വർഷ നിയമ വിദ്യാർത്ഥി അഭിറാമിനാണ് മർദനമേറ്റത്. റാഗിംഗിനെതിരെ പരാതി നൽകിയതിനാണ് അഭിറാമിനെ സീനിയർ വിദ്യാർത്ഥികൾ മർദിച്ചത്.

മർദനത്തിൽ ​ഗുരുതരമായി പരിക്കേറ്റ അഭിറാമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിറാമിന്റെ തലയ്ക്കുൾപ്പെടെ ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ നാല് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബെനോ, വിജിൻ, ശ്രീജിത്, അഖിൽ എന്നിവർക്കെതിരെയാണ് കേസ്.

കോട്ടയത്ത് റാ​ഗിംഗ് സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ലോ കോളേജിലും റാ​ഗിംഗ് റിപ്പോർട്ട് ചെയ്യുന്നത്. കോട്ടയം ​ഗാന്ധിന​ഗർ നഴ്സിം​ഗ് കോളേജിലായിരുന്നു ക്രൂര റാഗിംഗ് അരങ്ങേറിയത്. ഒന്നാം വർഷ വിദ്യാർത്ഥികളെ മൂന്നാം വർഷ വിദ്യാർത്ഥികൾ അതിക്രൂര റാഗിംഗിന് ഇരയാക്കുകയായിരുന്നു. ഒന്നാം വർഷ വിദ്യാർത്ഥികളെ കോമ്പസ് ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയും മുറിവിൽ സ്പിരിറ്റ് ഒഴിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ സ്വകാര്യ ഭാഗങ്ങളിൽ ഡംമ്പൽ തൂക്കിയിട്ടും വായിലും ശരീര ഭാഗങ്ങളിലും ക്രീം തേയ്ച്ചും ക്രൂരത തുടർന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.