കുടുംബാരോഗ്യ കേന്ദ്രത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ ചാവക്കാട് പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സാന്ദ്ര സന്തോഷിനെ (29) ജോലിസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തിരുവാങ്കുളം ഇരുമ്പനം സ്വദേശിനിയാണ് സാന്ദ്ര.
ചൊവ്വാഴ്ച രാവിലെ വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ സാന്ദ്ര എത്താതിരുന്നതിനെ തുടർന്ന് അധികൃതർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് സമീപത്തെ അങ്കണവാടി അധ്യാപിക വഴി നടത്തിയ അന്വേഷണത്തിലാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ റിസപ്ഷൻ റൂമിൽ സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വടക്കേക്കാട് പോലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
