പുതുയുഗ കേരളം സൃഷ്ടിക്കും;യുവത്വത്തെ കേരളത്തിൽ നിർത്തുമെന്നും മുഖ്യമന്ത്രി
പുതുയുഗ കേരളം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.ഒരു രൂപ ടാക്‌സ് കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞു.കേരളത്തെ തുറമുഖ നഗരമാക്കി മാറ്റാനുള്ള സ്വപ്പ്ന പദ്ധതിയാണ് മിഷൻ സമുദ്രയെന്നും. ദക്ഷിണേഷ്യയിലെ വലിയ ഏവിയേഷൻ ഹബ്ബായി കേരളത്തിൽ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ യുവജനങ്ങൾ സജ്ജരാക്കാൻ ഗ്ലോബൽ ജോബ് വാച്ച് ആരംഭിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസരംഗത്ത് ഗവേഷണത്തിന് പ്രാധാന്യം നൽകുന്ന സംസ്ഥാനമാക്കി കേരളത്തെ നിലനിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കും, യുവത്വത്തെ കേരളത്തിൽ നിർത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ധവളപത്രത്തിൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ യഥാർത്ഥ ചിത്രം ഉണ്ടായിരുന്നുവെന്നും അസാധാരണമായ ജനസംഖ്യമാറ്റം കേരളത്തിൽ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് സ്വകാര്യ നിക്ഷേപം ഉണ്ടാകണം.സ്വകാര്യ നിക്ഷേപത്തെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഒരു മേഖലയും സ്വകാര്യവൽക്കരിക്കുമെന്ന പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്വകാര്യനിക്ഷേപം സ്വീകരിക്കാറുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. സ്ഥിരനിയമനം നടക്കുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു.
