മന്ത്രി അല്ലാത്ത ഒരാൾ കെപിസിസി അധ്യക്ഷ സ്ഥാനത്ത് വരണം; സണ്ണി ജോസഫ്
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാൻ സന്നദ്ധത അറിയിച്ച് സണ്ണി ജോസഫ്. ഇക്കാര്യം രാഹുൽ ഗാന്ധിയെ അറിയിച്ചു. മന്ത്രി അല്ലാത്ത ഒരാൾ കെപിസിസി അധ്യക്ഷനാകണമെന്നാണ് സണ്ണി ജോസഫിന്റെ നിലപാട്.കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് വൈകിയിട്ടില്ലെന്നും അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. താൻ നിലവിൽ സംസ്ഥാന മന്ത്രിസഭയിൽ അംഗമായിരിക്കുന്ന സാഹചര്യത്തിൽ കെ പി സി സിക്ക് പുതിയൊരു ഫുൾടൈം പ്രസിഡന്റ് വരുന്നതാണ് പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് നല്ലതെന്ന അഭിപ്രായം രാഹുൽ ഗാന്ധിയെ അറിയിച്ചതായി സണ്ണി ജോസഫ് പറഞ്ഞു. മന്ത്രിസ്ഥാനമില്ലാത്ത വ്യക്തിയായിരിക്കണം പുതിയ അധ്യക്ഷനാകേണ്ടതെന്നും ഈ പദവിയിലേക്ക് എം എൽ എമാർക്കും എം പിമാർക്കും ഒരുപോലെ യോഗ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈക്കമാൻഡ് വിഷയത്തിൽ കൃത്യമായ ആലോചനകൾ നടത്തി യോഗ്യനായ ഒരാളെ കെ പി സി സി പ്രസിഡന്റായി ഉടൻ തന്നെ തീരുമാനിക്കുമെന്നും പ്രഖ്യാപനം അധികം വൈകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞുഎംഎൽഎ എന്ന നിലയിലും കെപിസിസി അധ്യക്ഷൻ എന്ന നിലയിലും ചുമതലകൾ നല്ല രീതിയിൽ നിർവഹിച്ചെന്നാണ് കരുതുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
