യുവതിയുടെ വയറിൽ തുണി കഷ്ണം കുടുങ്ങിയ സംഭവം; യുവതിക്ക് നീതി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി

  1. Home
  2. Kerala

യുവതിയുടെ വയറിൽ തുണി കഷ്ണം കുടുങ്ങിയ സംഭവം; യുവതിക്ക് നീതി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി

priyanka gandhi


വയനാട് മെഡിക്കൽ കോളജിൽ പ്രസവാനന്തരം യുവതിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവത്തിൽ നീതിപൂർവകവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിന് കത്ത് നൽകി പ്രിയങ്ക ഗാന്ധി എംപി.

കഴിഞ്ഞ ദിവസമാണ് മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ യുവതിയുടെ വയറ്റിൽ നിന്ന് തുണിക്കഷ്ണം കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളജിനെതിരെ ചികിത്സാപ്പിഴവ് ആരോപണം ഉയർന്നത്. പ്രസവിച്ച യുവതിയുടെ വയറിൽ നിന്ന് രണ്ടര മാസത്തിന് ശേഷമാണ് തുണിക്കഷ്ണം ലഭിക്കുന്നത്.പ്രസവശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് തവണ ആശുപത്രിയിൽ പോയെങ്കിലും ആശുപത്രി സ്‌കാനിങ്ങിന് തയ്യാറായിരുന്നില്ല. ഡോക്ടറുടെ ശ്രദ്ധക്കുറവാണ് തുണി തുടങ്ങാൻ കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു.

സർക്കാർ ആശുപത്രികളിൽ, പ്രത്യേകിച്ച് മാനന്തവാടിയിലെ ഗവൺമെന്റ് മെഡിക്കൽ കോളജിൽ, മെഡിക്കൽ അശ്രദ്ധ കേസുകൾ പരിഹരിക്കുന്നതിനായി, ഉത്തരവാദിത്തം ഉറപ്പുവരുത്തുന്നതിനും പരാതി പരിഹാര സംവിധാനങ്ങൾ ഉറപ്പാക്കാൻ ഇടപെടണമെന്നും മെഡിക്കൽ അശ്രദ്ധയുടെ ഇരകൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണം എന്നും പ്രിയങ്ക ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.