കല്ലമ്പലത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  1. Home
  2. Kerala

കല്ലമ്പലത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

kallambalam suicide


തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞെക്കാട് സ്വദേശിനിയായ പതിനാറുകാരി സഞ്ജനയാണ് മരണപ്പെട്ടത്. ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് ദാരുണമായ സംഭവം നടന്നത്.

വീടിന്റെ ഗോവണിപ്പടിക്ക് താഴെ തൂങ്ങിയ നിലയിലാണ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ കൈയിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പുലർച്ചെ മൂന്ന് മണിയോടെ കുട്ടിയുടെ അമ്മ ഗുരുവായൂർ ക്ഷേത്രദർശനത്തിനായി വീട്ടിൽ നിന്ന് പുറപ്പെട്ടിരുന്നു. ഇതിനുശേഷമാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് കല്ലമ്പലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പെൺകുട്ടിയുടെ മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.