ഉറങ്ങിക്കിടന്ന പതിനാറുകാരിയെ പീഡിപ്പിച്ചു; യുവതിക്കെതിരെ പോക്‌സോ കേസ്

  1. Home
  2. Kerala

ഉറങ്ങിക്കിടന്ന പതിനാറുകാരിയെ പീഡിപ്പിച്ചു; യുവതിക്കെതിരെ പോക്‌സോ കേസ്

  pocso case


കാസർകോട് മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശി സ്‌നേഹ മെർലിൻ (25) ആണ് പ്രതി.പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്തായിരുന്ന പ്രതി വീട്ടിലെത്തിയപ്പോൾ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.

ഭയം കാരണം പെൺകുട്ടി ഇക്കാര്യം പുറത്തു പറഞ്ഞില്ല. കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.പ്രതിക്കെതിരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ നേരത്തെ തന്നെ മൂന്ന് പോക്‌സോ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.രണ്ട് കേസുകൾ സഹോദരങ്ങളായ ആൺകുട്ടിയേയും പെൺകുട്ടിയേയും പീഡിപ്പിച്ചതിനാണ്. മൂന്നാമത്തെ കേസ് മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ചതിനാണ്.തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളിയെ മർദിച്ച കേസിലും പ്രതിയാണ് സ്‌നേഹ മെർലിൻ