കളമശ്ശേരിയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും അസ്ഥികൂടം കണ്ടെത്തി; രണ്ടു വർഷത്തെ പഴക്കമുണ്ടെന്ന് നിഗമനം

കളമശ്ശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും അസ്ഥികൂടം കണ്ടെത്തി. ഇതിനടുത്ത് നിന്ന് വസ്ത്രങ്ങളും മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന് രണ്ട് വർഷത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം.
മരം വെട്ടാൻ എത്തിയ തൊഴിലാളികളാണ് തൂങ്ങിയ നിലയിലുള്ള അസ്ഥികൂടം കണ്ട് പൊലീസിനെ വിവരം അറിയിച്ചത്. ആത്മഹത്യയാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ആരുടേതെന്ന് കണ്ടെത്താൻ പോലീസ് ശ്രമിക്കുകയാണ്.