സ്വർണവിലയിൽ നേരിയ വർധനവ്.
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,15,080 രൂപയിലും ഒരു ഗ്രാം സ്വർണത്തിന്റെ വില 14,385 രൂപയിലുമെത്തി.24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 15,693 രൂപയും പവന് 1,25,544 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,773 രൂപയിലും പവന് 94,184 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
