സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷണം പോയ തൊണ്ടിമുതൽ കണ്ടെത്തി

  1. Home
  2. Kerala

സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷണം പോയ തൊണ്ടിമുതൽ കണ്ടെത്തി

image


സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായ തൊണ്ടിമുതൽ കണ്ടെത്തി. സ്റ്റേഷന് സമീപത്തെ ഗോഡൗണിൽ നിന്നാണ് നിരോധിത പുകയില കണ്ടെത്തിയത്. കേസിലെ പ്രതിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്താണ് തൊണ്ടിമുതൽ സൂക്ഷിച്ചിരുന്ന സ്ഥലം പൊലീസിന് കാണിച്ചുനൽകിയതെന്നാണ് വിവരം. കോടതി തൊണ്ടിമുതലായി സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുടെ ഏഴ് ചാക്കുകളാണ് സ്റ്റേഷനിൽ നിന്നും കാണാതായത്

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സബിത്താണ് തൊണ്ടിമുതൽ സ്റ്റോർ റൂമിൽ നിന്ന് മാറ്റിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഒളിവിൽ പോയ സബിത്തിനെ എറണാകുളം കളമശേരിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സബിത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രാവിലെ 11 മണിയോടെ പ്രതിയെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കും. തൊണ്ടിമുതൽ സ്റ്റേഷനിൽ നിന്ന് എങ്ങനെ മാറ്റിയെന്നും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.