നിരവധി പേരെ ആക്രമിച്ച തെരുവുനായയെ വെടിവച്ച് കൊന്നു
നിരവധി പേരെ ആക്രമിച്ച് ഭീതി പരത്തിയ തെരുവുനായയെ വെടിവച്ച് കൊന്നു. കൊല്ലം ഇടമുളയ്ക്കൽ പഞ്ചായത്തിലെ 12-ാം വാർഡിലാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റ് ലിജു ആളുവിലയുടെ നേതൃത്വത്തിലായിരുന്നു നടപടി.കഴിഞ്ഞ ദിവസം നാലു പേരെയാണ് നായ കടിച്ചത്. ആക്രമണത്തിൽ കുട്ടികൾക്ക് ഉൾപ്പെടെ പരുക്കേറ്റിട്ടുണ്ട്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നായയെ വെടിവച്ചു കൊന്നതെന്ന് പ്രസിഡന്‍റ് ലിജു ആളുവില വ്യക്തമാക്കി
