പത്ത് വയസുകാരന് പൊള്ളലേറ്റു; അച്ഛനെതിരെ കുട്ടിയുടെ മൊഴി, അന്വേഷണം ആരംഭിച്ചു

  1. Home
  2. Kerala

പത്ത് വയസുകാരന് പൊള്ളലേറ്റു; അച്ഛനെതിരെ കുട്ടിയുടെ മൊഴി, അന്വേഷണം ആരംഭിച്ചു

image


കൊല്ലം മൈനാഗപ്പള്ളിയിൽ പത്ത് വയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ അച്ഛനെതിരെ കുട്ടിയുടെ മൊഴി. അച്ഛനാണ് പൊള്ളിച്ചത് എന്നാണ് ആശുപത്രി അധികൃതരോട് കുട്ടി മൊഴി നൽകിയത്.സംഭവത്തിൽ ശിശുക്ഷേമ സമിതി അന്വേഷണം ആരംഭിക്കുകയും പൊലീസ് കേസെടുക്കുകയും ചെയ്തു.

ഞായറാഴ്ചയാണ് കുട്ടിക്ക് വീട്ടിൽ വെച്ച് പൊള്ളലേറ്റത്. എന്നാൽ ഇന്നാണ് കുട്ടിയെ എസ്‌ഐടി ആശുപത്രിയിൽ ചികിത്സക്കെത്തിച്ചത്. സംശയം തോന്നിയ ഡോക്ടർമാർ കുട്ടിയെ മാറ്റി നിർത്തി ചോദിച്ചപ്പോഴാണ് അച്ഛനാണ് പൊള്ളിച്ചതെന്ന് മൊഴി നൽകിയത്. എന്നാൽ കുട്ടിയുടെ കൈ തട്ടിയാണ് ചൂടുവെള്ളം വീണതെന്നും അച്ഛൻ സ്ഥലത്തില്ലെന്നുമാണ് ബന്ധുക്കളുടെ വാദം.