സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരൻ മുങ്ങിമരിച്ചു

  1. Home
  2. Kerala

സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരൻ മുങ്ങിമരിച്ചു

image


കോഴിക്കോട് റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരൻ മുങ്ങിമരിച്ചു. അരീക്കോട് പൂവത്തിക്കൽ സ്വദേശി ആസിഫിന്റെ മകൻ ഇവാൻ ആസിഫ് (3) ആണ് മരിച്ചത്.ഊർങ്ങാട്ടരി പഞ്ചായത്തിലെ കോന്നൂർകണ്ടിയിലുള്ള 'കൊക്കോ വില്ല' റിസോർട്ടിലാണ് സംഭവം.കഴിഞ്ഞ ദിവസമാണ് കുടുംബം റിസോർട്ടിൽ എത്തിയത് ഇന്ന് മടങ്ങാനിരിക്കെയുമാണ് അപകടം സംഭവിച്ചത്. പൂളിൽ വീണ നിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കുട്ടിയുടെ മൃതദേഹം നിലവിൽ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.