കനത്ത മഴയിൽ ബസ് സ്റ്റോപ്പിന് മുകളിലേക്ക് മരം വീണു; വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു

കൽപ്പറ്റയിൽ ബസ് സ്റ്റോപ്പിന് മുകളിലേക്ക് മരം വീണ് വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. പുളിയാർമല ഐ.ടി.ഐ വിദ്യാർഥിയായ കാട്ടിക്കുളം സ്വദേശി നന്ദുവിനാണ് ഗുരുതരമായി പരിക്കേറ്റത്. കനത്ത കാറ്റിലും മഴയിലും ഐ.ടിഐക്ക് അടുത്തുള്ള മരം കടപുഴകി വീഴുകയായിരുന്നു.
വയനാട്ടിൽ ഉടനീളം ഇന്ന് ഉച്ചക്ക് ശേഷം കനത്ത മഴയാണ് പെയ്യുന്നത്. വിദ്യാർത്ഥി ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് ഇതിനടുത്തുണ്ടായിരുന്ന തെങ്ങ് ബസ് സ്റ്റോപ്പിന് മുകളിലേക്ക് കടപുഴകി വീണത്. വിദ്യാർഥിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.