ചെറായി സ്വദേശിയായ യുവാവിനെ കപ്പലിൽ നിന്ന് കാണാതായി; സർക്കാർ ഇടപെടൽ തേടി ബന്ധുക്കൾ

  1. Home
  2. Kerala

ചെറായി സ്വദേശിയായ യുവാവിനെ കപ്പലിൽ നിന്ന് കാണാതായി; സർക്കാർ ഇടപെടൽ തേടി ബന്ധുക്കൾ

image


എറണാകുളം ചെറായി സ്വദേശിയായ യുവാവിനെ കപ്പലിൽ നിന്ന് കാണാതായതായി പരാതി. ഞാറയ്ക്കൽ സ്വദേശി ഷിന്റോൺ ബെന്നി എന്ന 24കാരനെയാണ് കാണാതായത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോയ കപ്പലിൽ നിന്നാണ് ഷിന്റോണിനെ കാണാതായത്.

മുംബൈ ആസ്ഥാനമായ എം.ഒ.എൽ. കമ്പനിയിലെ ഡെക്ക് ഓഫീസർ ട്രെയിനിയാണ് ഷിന്റോൺ. ടാർ കാരിയർ കപ്പലിലായിരുന്നു ജോലി.

ബുധനാഴ്ച രാത്രി 8.15ഓടെ ഷിന്റോൺ സഹോദരനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഇന്നലെയാണ് യുവാവിനെ കാണാനില്ലെന്ന വിവരം കമ്പനിയിൽ നിന്ന് കുടുംബത്തിന് ലഭിച്ചത്.

ഷിന്റോണിനെ കണ്ടെത്തുന്നതിനായി സർക്കാർ തലത്തിൽ ഇടപെടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. നാളെ ഷിന്റോണിന്റെ പിറന്നാൾ കൂടിയാണ്.