നിപ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവിനെ ഐസിയുവിൽ നിന്ന് മാറ്റി; ആരോഗ്യാവസ്ഥ തൃപ്തികരം

  1. Home
  2. Kerala

നിപ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവിനെ ഐസിയുവിൽ നിന്ന് മാറ്റി; ആരോഗ്യാവസ്ഥ തൃപ്തികരം

nipah


കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഫറോക്ക് സ്വദേശിയായ 43-കാരനെ റൂമിലേക്ക് മാറ്റി. വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതിനെ തുടർന്നാണ് നടപടി. ജൂൺ 10-നായിരുന്നു യുവാവിന് നിപ സ്ഥിരീകരിച്ചത്.

അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ ജൂൺ 11-നാണ് സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. രണ്ടു ഡോസ് മോണോക്ലോണൽ ആന്റിബോഡി, റെംഡെസിവിർ തുടങ്ങിയ മരുന്നുകൾ നൽകി വെന്റിലേറ്ററിലായിരുന്നു ചികിത്സ.

തുടർന്ന് നടത്തിയ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവായതോടെ ജൂലൈ ഏഴിന് ഐസൊലേഷൻ ഐസിയുവിൽ നിന്ന് ട്രാൻസിറ്റ് ഐസിയുവിലേക്ക് മാറ്റിയിരുന്നു. നിലവിൽ പൂർണ്ണ ബോധം തിരിച്ചുകിട്ടിയ ഇദ്ദേഹത്തിന് ശ്വസനത്തിനും ഭക്ഷണത്തിനുമായി ഘടിപ്പിച്ചിരുന്ന ട്യൂബുകളെല്ലാം മാറ്റിയിട്ടുണ്ട്.