ജൂൺ 1 മുതൽ സ്‌കൂളുകളിൽ ആധാർ ക്യാംപെയ്ൻ സംഘടിപ്പിക്കും
2026 ജൂൺ 1 മുതൽ സ്‌കൂളുകളിൽ ആധാർ അപ്‌ഡേഷൻ ക്യാംപെയ്ൻ സംഘടിപ്പിക്കും.സ്‌കൂൾ കുട്ടികൾക്കെല്ലാം ബയോമെട്രിക് വിവരങ്ങളും ആവശ്യമായ സ്ഥലങ്ങളിൽ ഡെമോഗ്രാഫിക് (ജനസംഖ്യാ) വിവരങ്ങളും ഉൾപ്പെടുന്ന പുതുക്കിയ ആധാർ ഉണ്ടെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് 2026 ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ എല്ലാ സ്‌കൂളുകളിലും പ്രത്യേക ആധാർ എൻറോൾമെന്റ് - അപ്‌ഡേഷൻ ക്യാംപെയിൻ സംഘടിപ്പിക്കുന്നത്.
സ്‌കോളർഷിപ്പുകൾ, അഡ്മിഷനുകൾ, നീറ്റ്, ജെഇഇ തുടങ്ങിയ മത്സര പരീക്ഷകൾക്കും, പാസ്‌പോർട്ടിന് അപേക്ഷിക്കാനും ,വിവിധ സർക്കാർ സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും പുതുക്കിയ ആധാർ അത്യാവശ്യമാണ്.രക്ഷിതാക്കൾ ഈ അവസരം പൂർണമായും പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു
