SIR-നെതിരെ പ്രതിഷേധ മാർച്ച്, അഭിജിത്ത് ദീപ്കെയും പ്രകാശ് രാജും കൊച്ചിയിൽ

  1. Home
  2. Kerala

SIR-നെതിരെ പ്രതിഷേധ മാർച്ച്, അഭിജിത്ത് ദീപ്കെയും പ്രകാശ് രാജും കൊച്ചിയിൽ

cjp at kochi


എസ്.ഐ.ആറിനെതിരെ (SIR) ശക്തമായ പ്രതിഷേധവുമായി കൊച്ചിയിൽ 'ജന്തർ മന്തർ @ കൊച്ചി' മാർച്ചും സമ്മേളനവും. മറൈൻ ഡ്രൈവിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ പ്രമുഖ നടൻ പ്രകാശ് രാജ് ഉൾപ്പെടെ നിരവധി പ്രമുഖരും നൂറുകണക്കിന് യുവാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു. സി.ജെ.പി (CJP) സ്ഥാപകൻ അഭിജിത് ദീപ്കെയും പരിപാടിയിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തി.

മറൈൻ ഡ്രൈവിൽ നിന്ന് ആരംഭിച്ച പ്രകടനം മഹാരാജാസ് കോളജിന് മുന്നിലൂടെ സഞ്ചരിച്ച് രാജേന്ദ്ര മൈതാനത്തേക്കാണ് നീങ്ങുന്നത്. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന മുദ്രാവാക്യമുയർത്തിയാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. രാജേന്ദ്ര മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രകാശ് രാജും അഭിജിത് ദീപ്കെയും സംസാരിക്കും.

ഇന്ത്യയിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് സംവിധാനം ഉറപ്പാക്കുന്നതുവരെ ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടം തുടരുമെന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അഭിജിത് ദീപ്കെ മാധ്യമങ്ങളോട് വ്യക്തമാക്കി. കോക്രോച്ച് ജനതാ പാർട്ടിയിൽ രജിസ്റ്റർ ചെയ്ത അംഗങ്ങളിൽ വലിയൊരു വിഭാഗം കേരളത്തിൽ നിന്നുള്ളവരാണെന്നും, സംഘാടകരുടെ ക്ഷണപ്രകാരമാണ് പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.