അഭിമന്യു വധക്കേസ്: രഹസ്യ വിചാരണയില്ല; പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

  1. Home
  2. Kerala

അഭിമന്യു വധക്കേസ്: രഹസ്യ വിചാരണയില്ല; പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

image


എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകക്കേസിൽ രഹസ്യ വിചാരണയില്ല. രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ. ആകെ 16 പ്രതികളാണുള്ളത്.

രഹസ്യ വിചാരണ വേണമെന്ന ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും കഴിഞ്ഞ സെപ്റ്റംബറിൽ തള്ളിയിരുന്നു. ഇതിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസിന്റെ വിചാരണ ഒക്ടോബർ 15ന് ആരംഭിക്കും. പ്രതിഭാഗത്തിന്റെ വാദങ്ങൾ തള്ളിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണൻ വിചാരണയ്ക്ക് ഉത്തരവിട്ടത്.

2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജിൽ അഭിമന്യു കൊല്ലപ്പെട്ടത്. സംഭവം നടന്ന് എട്ട് വർഷത്തിലേറെ പിന്നിട്ട ശേഷമാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്.