കോഴിക്കോട് പിക്കപ്പ് വാനിൽ നിന്ന് 30 കിലോയോളം കഞ്ചാവ് പിടികൂടി; നിപ നിയന്ത്രണങ്ങൾക്കിടെ ആളുകൾ തടിച്ചുകൂടി
കോഴിക്കോട് മത്സ്യം കയറ്റുന്ന പിക്കപ്പ് വാനില്‍ നിന്നും 30 കിലോയോളം കഞ്ചാവ് പിടികൂടി. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ കോഴിക്കോട് ബീച്ചില്‍ കോര്‍പ്പറേഷന്‍ ഓഫീസിനടുത്ത് നിന്നാണ് പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. വാഹനത്തില്‍ മത്സ്യം സൂക്ഷിക്കുന്ന രണ്ടുപെട്ടികളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഇത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇതിനിടെ, കഞ്ചാവ് പിടികൂടിയ വിവരമറിഞ്ഞ് സ്ഥലത്ത് നിരവധി ആളുകള്‍ തടിച്ചുകൂടി. ജില്ലയില്‍ നിപ പ്രോട്ടക്കോള്‍ ഉള്ളതിനാൽ കൂടുതല്‍ പോലീസെത്തിയാണ് ആളുകളെ പിരിച്ചുവിട്ടത്.