തൃശൂരിൽ സ്കൂൾ കായികമേള നടക്കുന്ന സ്ഥലത്ത് അപകടം; 10 വിദ്യാർത്ഥികൾക്ക് പരിക്ക്
തൃശൂർ അക്വാട്ടിക് കോംപ്ലക്‌സിൽ സ്കൂൾ കായികമേള നടക്കുന്ന സ്ഥലത്ത് അപകടം. കനത്ത കാറ്റിലും മഴയിലും മേൽക്കൂരയിലെ ഷീറ്റുകള്‍ പറന്നുപോയി. പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി പ്രാഥമിക ചികിത്സ ലഭ്യമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സംഘാടകർ അറിയിച്ചു. കായികമേളയുടെ ഭാഗമായ നീന്തല്‍, പവര്‍ ലിഫ്റ്റിംഗ് അടക്കമുള്ള മത്സരങ്ങളാണ് തൃശ്ശൂരില്‍ നടക്കുന്നത്.
